തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി വെള്ളത്തില്‍ മുങ്ങി ചത്ത സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു സംഭവിച്ചതെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡനോടും വെറ്റിനറി ഡോക്ടറോടും റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി അറിയിച്ചു. ജീവനുള്ള കരടിയെ പിടികൂടുക എളുപ്പമല്ല. ജീവന്‍ പോലും പണയം വെച്ചുള്ള സാഹസിക പ്രവര്‍ത്തനമാണ് കരടിയെ പുറത്തെത്തിക്കാന്‍ നടന്നതെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളനാട് പ്രദേശത്ത് എത്തുകയും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. വെറ്റിനറി ഡോക്ടറുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ജീവനുള്ള കരടിയെ പിടികൂടുക എളുപ്പമല്ല. അതാണ് മയക്കുവെടി വെച്ചത്. വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പിഴവ് ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കും’, എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
നേരത്തെ സമാനസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഉത്തരവ് കൊടുക്കാന്‍ വൈകിയതായിരുന്നു പ്രശ്‌നം. അതുകൊണ്ടാണ് വേറ്റിനറി ഡോക്ടര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെട്ട് പെട്ടന്ന് തീരുമാനത്തില്‍ എത്തിയത്. സന്ദര്‍ഭത്തിന് അനുസരിച്ചുള്ള വിവേചന ബുദ്ധി ഉപയോഗിച്ചുള്ള കാര്യം ആണിത്. വിവേചനബുദ്ധി വൈകിയാലും, നേരത്തെ ആയാലും പ്രശ്‌നമാണ് ഇത് മനഃപ്പൂര്‍വ്വം ഉണ്ടായ കൊലപാതകം അല്ലെന്നും മന്ത്രി പ്രതികരിച്ചു.