Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആറന്മുളയിൽ സുഗതോത്സവ പരിപാടികളുടെ അവസാന മിനുക്കുപണികൾ ചർച്ച ചെയ്ത് ആഘോഷ കമ്മിറ്റി അംഗങ്ങൾ

ആറന്മുളയിൽ സുഗതോത്സവ പരിപാടികളുടെ അവസാന മിനുക്കുപണികൾ ചർച്ച ചെയ്ത് ആഘോഷ കമ്മിറ്റി അംഗങ്ങൾ

കോഴഞ്ചേരി: കവയിത്രിയും പരിസ്ഥിതി സംരക്ഷകയും സ്ത്രീ സുരക്ഷാ സേനാനിയും മനുഷ്യസ്നേഹിയുമായിരുന്ന സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ
വിവിധ ചുമതലകൾ വഹിക്കുന്ന സബ്കമ്മിറ്റികൾ ആറന്മുളയിൽ
നവതി ആഘോഷ കമ്മിറ്റി ചെയർമാൻ
കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന്‌ ജനുവരി 19 മുതൽ 22 വരെ ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിന്റെ അങ്കണത്തിൽ നടക്കുന്ന സുഗതോത്സവ പരിപാടികൾ വിശകലനം ചെയ്തു.

ജനുവരി 19, 20 തീയതികളിൽ സുഗതകുമാരിയുടെ ജീവിതവും ആശയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കുട്ടികളുടെ പരിപാടികൾ, 21 ന് പമ്പാ നദി, വള്ളപ്പാട്ട് , വള്ളസദ്യ, പള്ളിയോടങ്ങൾ, ആറന്മുള കണ്ണാടി , പടയണി തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരുടെ നേതൃത്വത്തിൽ വിവിധ സെമിനാറുകൾ, 22 ന് ഉച്ചകഴിഞ്ഞു കേന്ദ്ര മന്ത്രി രാജ് നാഥ്‌ സിങ് പഞ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി. ആനന്ദ ബോസ് അടക്കമുള്ള ഉന്നതർ പങ്കെടുക്കുന്ന സമാപന സമ്മേളനം.

കൂടാതെ,
കൈത്തറി ,പായസമേള, ചക്കക്കൂട്ടം, ആരോഗ്യദായക ചെറുധാന്യങ്ങളുടെ (മില്ലറ്റ് ) സ്റ്റാളുകളുൾപ്പടെ രസകരവും വിജ്‍ഞാനപ്രദവുമായ ഒരു ഉത്സവം തന്നെയാണ് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിന്റെ അങ്കണത്തിൽ ഒരുക്കുന്നത്. ദേശസ്നേഹികളായ എല്ലാവരും 19 മുതൽ 22 വരെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കണമെന്ന് കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.

ആഘോഷങ്ങൾക്ക് മുന്നോടിയായി ജനുവരി 11ന്
അഷ്ടാംഗ വൈദ്യനും ധന്വന്തരി മഠത്തിന്റെ സ്ഥാപകനുമായ മാലക്കര ആലപ്പുറത്തു കൊച്ചു രാമൻ പിള്ള വൈദ്യന്റെ ഭവനത്തിൽ നിന്ന്
സാംസ്കാരിക പഠന ഗവേഷകനായ
ഡോ. എം. ജി. ശശിഭൂഷൺ
വിളക്ക് കൊളുത്തി
രാവിലെ 9 മണിക്ക് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ വൻ ജനാവലിയുടെ പങ്കാളിത്തത്തിൽ
ആരംഭിച്ച പദയാത്ര ഏകദേശം 6 കിലോമീറ്ററുകൾ സഞ്ചരിച്ചു
സാധു കൊച്ചുകുഞ്ഞു ഉപദേശി, ശ്രീരാമകൃഷ്ണ മിഷൻ കേരളത്തിലെ സ്ഥാപകൻ സ്വാമി വിശദാനന്ദ, ആറന്മുള പൊന്നമ്മ തുടങ്ങിയവരുടെ ഭവനങ്ങളും, വിളക്കുമാടം, പള്ളിയോട നിർമാണം സന്ദർശിച്ചു പ്രശസ്‌ത പള്ളിയോട ശില്പി ചങ്ങങ്കരി വേണു ആചാരിയെ ആദരിച്ച്, ആറന്മുള കണ്ണാടി നിർമാണശാല, പുത്തരിയാൽ, പാർത്ഥസാരഥി ക്ഷേത്രം, ജവാൻ സ്മാരകം
ഉൾപ്പെടെ 18 വിശിഷ്ട പോയിന്റുകളിൽ ആദരവുകളർപ്പിച്ചു സുഗതകുമാരിയുടെ ജന്മഗൃഹത്തിൽ
വൈകിട്ട് 6 മണിയോടെ സമാപിക്കയുണ്ടായി. കുമ്മനം രാജശേഖരൻ സമാപന സന്ദേശം നൽകി. സിനിമാ താരം കൃഷ്ണപ്രസാദ്‌, ഡോ. മാത്യു കോശി , അജയ് കുമാർ വല്ലുഴത്തിൽ, ഗോപകുമാർ പുല്ലാട്, ഉണ്ണികൃഷ്ണൻ കല്ലിശ്ശേരി, ശരത് പുന്നം തോട്ടം
ഡോ. എം.എ. കബീർ, അഡ്വ. കെ. ഹരിദാസ്, മാലേത്ത് സരളാ ദേവി, പി.ആർ. ഷാജി, ബിജു മാത്യു, വിക്ടർ തോമസ്, ബാബു കുഴിക്കാലാ, ജോസ് കോലത്ത് കോഴഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com