ജമ്മു: പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര’ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിരുന്നു. ഇദ്ദഹേം ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി സ്ഥിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.
അതിനിടെ ഇന്ത്യൻ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. നിരവധി വെടിക്കൊപ്പുകളും കണ്ടെടുത്തതായും ഓപ്പറേഷൻ തുടരുന്നു എന്നും സൈന്യം അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയിൽ പരസ്പരം വെടിവയ്പ്പ് തുടരുകയാണ്.