Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം'; രാജ്യത്ത് ഏകീകൃത സിവിൽ...

‘ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം’; രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അസം മുഖ്യമന്ത്രി

ദിസ്പൂർ: അസമിൽ ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 600 മദ്രസകൾ അടച്ചുപൂട്ടിയെന്നും എല്ലാ മദ്രസകളും അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുവെന്നും ശർമ്മ പറഞ്ഞു. കരിംനഗറിൽ നടന്ന ഒരു സമ്മേളനത്തിൽ ഓൾ-ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിയെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിൽ ലൗ ജിഹാദ് തടയാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, കൂടാതെ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞാൻ മുഖ്യമന്ത്രിയായ ശേഷം അസമിൽ 600 മദ്രസകൾ പൂട്ടി. ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് ഒവൈസിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു’, ശർമ്മ പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ അസമിൽ വന്ന് നമ്മുടെ സംസ്‌കാരത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മദ്രസകൾ വേണ്ടായെന്നും സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും ഇന്ത്യയെ ഒരു യഥാർത്ഥ മതേതര രാഷ്ട്രമാക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ശർമ്മ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments