തിരുവനന്തപുരം: സനാതന അദ്വൈത ആശ്രമം പബ്ലിക് ട്രസ്റ്റ് ഏർപ്പെടുത്തിയ 2022 ലെ ശ്രീ ശ്രീ രാജേന്ദ്രാനന്ദ കീർത്തി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നിയമസഭാ സാമാജികനായി അഡ്വ. ഐ.ബി സതീഷ് എംഎൽഎ, ടൂറിസം രംഗത്തെ മികവിന് ഷാജി മാത്യു മുളമുട്ടിൽ, മാധ്യമ രംഗത്ത് ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ അനിൽ ഗോപി, കലാരംഗത്ത് രജിത് നവോദയ എന്നിവരാണ് പുരസ്ക്കാരങ്ങൾക്ക് അർഹരായത്.
അന്തർദേശീയ സൂര്യവംശി അഖാഡ കേരള ഘടകം ചീഫ് 1008 മഹാമണ്ഡലേശ്വർ ശ്രീ ശ്രീ രാജേന്ദ്രനാന്ദ സൂര്യവംശിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്ക്കാരമാണിത്. ഏപ്രിൽ 6 ന് നെയ്യാറ്റിൻകര ഗുരുമന്ദിരത്തിൽ നടക്കുന്ന ശ്രീ ശ്രീ രാജേന്ദ്രാനന്ദയുടെ ജയന്തി ആഘോഷ സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ആശ്രമം കാര്യദർശി ശിവാകൈലാസ്, ചെയർമാൻ അഡ്വ.ആർ.പി രതീഷ് മോഹൻ എന്നിവർ അറിയിച്ചു.



