ദില്ലി: അയോധ്യ ക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്ത് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമൻ ഹിന്ദുവിന്റെത് മാത്രമല്ല എല്ലാവരുടെയുമാണ്. വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിന്റെ അവസരമാക്കണമെന്നും അദ്ദേഹം പറഞ്ഞു.