ബംഗളൂരു: ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ് ഫോം ഇനി ഇന്ത്യക്കു സ്വന്തം. സൗത്ത്-വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള കർണാടകയിലെ ഹുബ്ബാലി(ഹുബ്ലി) സിദ്ദരൂദ്ധ സ്വാമി റെയിൽവേ സ്റ്റേഷനിലാണ് ഇതുള്ളത്. 1.5 കിലോമീറ്റർ നീളമുള്ള ഈ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
രണ്ടു വർഷം മുന്പുതന്നെ പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയായിരുന്നു. 20.1 കോടി രൂപ ചെലവഴിച്ചാണു നിർമിച്ചത്. ഇതുവരെ നോർത്ത് ഇസ്റ്റേൺ റെയിൽവേയ്ക്കു കീഴിലുള്ള ഉത്തർപ്രദേശിലെ ഖൊരക്പുർ സ്റ്റേഷനിലായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോം ഉണ്ടായിരുന്നത്.