Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്'; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

‘അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്’; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് അനിൽ അക്കര. തട്ടിപ്പിൽ 100 ​​കോടിയോളം രൂപ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നാണ് അനിൽ അക്കര പറയുന്നത്. ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി തട്ടിപ്പിന് നേതൃത്വം നൽകിയതായും അക്കര ആരോപിച്ചു.

ചിറ്റിലപ്പള്ളിയിലെ റിട്ടയേഡ് അധ്യാപികയുടെയും തഹസീൽദാരുടെയും ഭൂമി 75 ലക്ഷത്തിന് പണയം വച്ചു. പക്ഷേ 25 ലക്ഷം മാത്രമാണ് ഇവർക്ക് കിട്ടിയത്. മലപ്പുറം സ്വദേശി അബൂബക്കറാണ് ലോൺ ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഇപ്പോൾ ഇവര്‍ക്ക് ഒന്നരക്കോടി കുടിശ്ശിക ആയെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറ‍ഞ്ഞു. തൃശൂരിലെ പിനാക്കിൾ എന്ന ഫ്ലാറ്റിലെ വിലാസങ്ങളിൽ 40 ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments