Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൌണ്ടിന് ഇന്ത്യയിൽ വിലക്ക്

ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൌണ്ടിന് ഇന്ത്യയിൽ വിലക്ക്

ദില്ലി : ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. അമൃത് പാൽ സിങ് വിഷയവും  സിക്ക് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. അധികൃതരുടെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് ട്വിറ്റർ വ്യക്തമാക്കി. നേരത്തെ മാധ്യമപ്രവർത്തകരുടെയും  കനേഡിയൻ അധികൃതരുടെയടക്കം ട്വിറ്റർ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദത്തിന് പിന്നാലെ ദില്ലിയിലെയും മുംബൈയുിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വലിയ വിവാദത്തിനാണ് ഈ പരിശോധന വഴിവച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com