Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറേഡിയോ ആക്ടീവ് ചപ്പാത്തികൾ വിതരണം ചെയ്ത് ഇന്ത്യൻ സ്ത്രീകളെ പരീക്ഷണത്തിന് വിധേയരാക്കി : ബ്രിട്ടണിൽ വിവാദം

റേഡിയോ ആക്ടീവ് ചപ്പാത്തികൾ വിതരണം ചെയ്ത് ഇന്ത്യൻ സ്ത്രീകളെ പരീക്ഷണത്തിന് വിധേയരാക്കി : ബ്രിട്ടണിൽ വിവാദം

1960 കളില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളില്‍ ഇരുമ്പൈരിന്‍റെ കുറവ് നികത്താന്‍ ആണവ വികിരണം അടങ്ങിയ റേഡിയോ ആക്റ്റീവ് ചപ്പാത്തി വിതരണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലില്‍ പുതിയ നീക്കവുമായി പ്രതിപക്ഷ ലേബർ പാർട്ടി പാർലമെന്‍റ് അംഗവും സ്ത്രീ-സമത്വ വകുപ്പ് നിഴല്‍ മന്ത്രിയുമായ തായ്‌വോ ഒവാറ്റെമി രംഗത്ത്. തന്‍റെ ട്വിറ്റര്‍ പേജിലാണ് തായ്‌വോ ഇത് സംബന്ധിച്ച കുറിപ്പ് പ്രസിദ്ധപ്പെടുത്തിയത്. ‘കവെൻട്രിയിൽ നിന്നുള്ള ദക്ഷിണേഷ്യൻ സ്ത്രീകളെ ഉപയോഗിച്ചുള്ള 1969-ലെ ‘ചപ്പാത്തി’ പഠനവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിവരങ്ങളിൽ എനിക്ക് ഭയവും ആശങ്കയും ഉണ്ട്. ഈ പഠനത്തിൽ പരീക്ഷണം നടത്തിയവരുടെ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ചാണ് എന്‍റെ പ്രധാന ആശങ്ക.’  തായ്‌വോ ഒവാറ്റെമി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 

പരമ്പരാഗത ദക്ഷിണേഷ്യൻ ഭക്ഷണരീതികളാണ് ഇരുമ്പൈരിന്‍റെ കുറവിന് കാരണമെന്ന് ഗവേഷകർ സംശയിക്കുന്നു. ഗാമാ-ബീറ്റ എമിറ്ററുള്ള ഇരുമ്പ് ഐസോടോപ്പായ അയൺ-59 അടങ്ങിയ ചപ്പാത്തികൾ പരീക്ഷണത്തിന് വിധേയരായ സ്ത്രീകളുടെ വീടുകളില്‍ എത്തിച്ച് നല്‍കുകയായിരുന്നു. പിന്നീട് അവരുടെ റേഡിയേഷൻ അളവ് വിലയിരുത്തുന്നതിനായി ഓക്സ്ഫോർഡ്ഷയറിലെ ഒരു ഗവേഷണ കേന്ദ്രത്തിലേക്ക് അവരെ കൊണ്ട് പോകും. മാവിലെ ഇരുമ്പ് ലയിക്കാത്തതിനാൽ ഏഷ്യൻ സ്ത്രീകൾ അധികമായി ഇരുമ്പ് കഴിക്കണമെന്ന് പഠനം തെളിയിച്ചതായി എംആർസി പറഞ്ഞതായി റിപ്പോർട്ടുണ്ട്. 1995 ല്‍ തന്നെ പ്രശ്നം ഉന്നയിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ ഇത്രയും പഴക്കമുള്ള രേഖകള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് നിലപാടിലാണ് മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലിന്‍റെതെന്നും (എംആര്‍സി) റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1969 ലാണ് ഇത് സംബന്ധിച്ച പഠനം നടക്കുന്നതെങ്കിലും 1995 ലാണ് പഠനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. 1995-ൽ ചാനൽ 4-ൽ നടത്തിയ ഒരു ഡോക്യുമെന്‍ററിയുടെ പ്രതികരണമായി നിയോഗിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടാണ് ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്. ഇത് ഗർഭിണികൾ ഉൾപ്പെടെയുള്ള പങ്കാളികൾക്ക് പരീക്ഷണങ്ങൾക്ക് സമ്മതം നൽകുന്നെന്ന ആശങ്ക ഉയർത്തിയിരുന്നു. ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാനായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രത്യേകിച്ചും ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ചപ്പാത്തികള്‍ കഴിക്കാനായി നല്‍കിയിരുന്നു. ഇരുമ്പിന്‍റെ ഐസോടോപ്പായ അയൺ-59 ആണ് ചപ്പാത്തിയില്‍ കലര്‍ത്തി സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 1960 കളിലെ മെഡിക്കൽ ഗവേഷണത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം വേണമെന്നും എം പി തായ്‌വോ ഒവാറ്റെമി ആവശ്യപ്പെട്ടു

1969-ൽ നഗരത്തിലെ ദക്ഷിണേഷ്യൻ ജനസംഖ്യയിൽ ഇരുമ്പിന്‍റെ അപര്യാപ്തതയെക്കുറിച്ചുള്ള ഒരു ഗവേഷണ പരീക്ഷണത്തിന്‍റെ ഭാഗമായി നഗരത്തിലെ ഒരു ജനറൽ പ്രാക്ടീഷണർ (ജിപി) വഴി തിരിച്ചറിഞ്ഞ 21 ഇന്ത്യൻ വംശജരായ സ്ത്രീകൾക്കാണ് ഇരുമ്പ് ഐസോടോപ്പായ അയൺ-59 അടങ്ങിയ ചപ്പാത്തി നൽകിയതെന്നാണ് വെളിപ്പെടുത്തല്‍. പരീക്ഷണത്തിന് വിധേയമാക്കപ്പെട്ട സ്ത്രീകള്‍ക്ക് പിന്നീട് എന്തു സംഭവിച്ചെന്നോ അത്തരം പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും രീതിയിലുള്ള പരിഹാര നടപടികളോ ബ്രിട്ടീഷ് ഭരണകൂടം കൈക്കൊണ്ടിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. മെഡിക്കൽ റിസർച്ച് കൗൺസിൽ (എംആർസി) ധനസഹായം നൽകുന്ന കവൻട്രിയിലെ പഠനത്തെക്കുറിച്ച് തനിക്ക് അതീവ ആശങ്കയുണ്ടെന്നും സ്ത്രീകൾ പരീക്ഷണത്തിനായി പങ്കെടുത്ത സമയത്ത് അവരുടെ സമ്മതം തേടുകയോ ശരിയായ വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നുമാണ് തായ്‌വോ ഒവാറ്റെമി എംപി വിഷയത്തെ കുറിച്ച് പറഞ്ഞത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com