Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കൂടുതൽ മെഡിക്കൽ കോളേജുകൾ; റെയിൽവേ , വ്യോമഗതാഗത മേഖല വിപുലീകരിക്കും. തൊഴിൽ സാധ്യത കൂടും';...

‘കൂടുതൽ മെഡിക്കൽ കോളേജുകൾ; റെയിൽവേ , വ്യോമഗതാഗത മേഖല വിപുലീകരിക്കും. തൊഴിൽ സാധ്യത കൂടും’; നിർമ്മല സീതാരാമൻ

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിൻ്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 

അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാർത്യമാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പ്രഖ്യാപനങ്ങൾ

  • ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും
  • സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും
  • മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
  • കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും
  • ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
  • കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും
  • 5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും
  • രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും
  • പുതിയ റെയിൽവേ ഇടനാഴി
  • സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
  • മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും
  • വിമാനത്താവള വികസനം തുടരും
  • വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും
  • വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
  • കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും
  • ഇ -വാഹനരംഗ മേഖല വിപുലമാക്കും
  • കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും
  • വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം
  • സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
  • 50 വർഷത്തിൻ്റെ  പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
  • പലിശരഹിത വായ്പ 
  • ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും
  •  
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments