ചന്ദനപ്പള്ളി : സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ “ഐക്കണോജോർജിയ ” ഫോട്ടോ എക്‌സിബിഷൻ ശ്രദ്ധേയമാകുന്നു. നൂറിലധികം രാജ്യങ്ങളിൽ നിലവിലിരിക്കുന്ന സെൻ്റ്. ജോർജിൻ്റെ ഐക്കണുകളും ചിത്രങ്ങളുമാണ് പ്രദർശനത്തിനുള്ളത്.
റഷ്യൻ, അർമീനിയൻ, ബൈസാന്ത്യൻ, ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിലും ഈജിപ്ത്, റോം, ഇസ്രയേൽ എന്നിവടങ്ങളിലെ ദേവാലയങ്ങളിലും ആറ്, ഏഴ് നൂറ്റാണ്ടുകളിൽ പ്രചാരത്തിലുണ്ടായിരുന്ന സെൻ്റ്.ജോർജിൻ്റെ ചിത്രങ്ങളാണ് കൂടുതൽ പ്രദർശനത്തിലുള്ളത്. കേരളത്തിലെ തന്നെ വിവിധ ദേവാലയങ്ങളിൽ ഗീവർഗീസിനെന്നെ വിവിധ രൂപങ്ങളാണ് നിലവിലുള്ളത്. സെൻറ്.ജോർജിൻ്റെ തന്നെ ആയിരത്തിലധികം ഐക്കണുകൾ ഉൾപ്പെടുന്ന സെൻ്റ്. ജോർജ് ഐക്കണോഗ്രാഫിയെക്കുറിച്ച് പഠനങ്ങളും നടക്കുന്നുണ്ട്. ഓരോ രാജ്യത്തെയും മനുഷ്യരുടെ രൂപത്തിനനുസരിച്ചാണ് സെൻറ്.ജോർജിനെ ചിത്രകാരന്മാർ ആവിഷ്ക്കരിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ആഫ്രിക്കൻ രാജ്യങ്ങളിലെ കറുത്ത സെൻ്റ്.ജോർജും യൂറോപ്യൻ രാജ്യങ്ങളിലെ വെളുത്ത സെൻറ്.ജോർജും ഇന്ത്യൻ പടയാളിയുടെ രൂപമുള്ള സെൻ്റ്.ജോർജും രസകരമായ കാഴ്ചയാണ്.
ഫോട്ടോ എക്സിബിഷൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്തു. ഫാ.ഷിജു ജോൺ, ഫാ.ജോം മാത്യു, റോയി വർഗീസ്, പ്രീത് ജി ജോർജ്, ബാബുജി കോശി, ഏതിൻ സാം, ലിബിൻ തങ്കച്ചൻ, ആരോൺ ജി പ്രീത്, ഷിജിൻ ജോൺസൻ, ലിൻസൺ ജോസ്, മാമ്മൻ ജേക്കബ്, എലിസബേത്, റീബി,റിയ, ആഷ്‌ലി എന്നിവർ പ്രസംഗിച്ചു.