Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅർഹതയുള്ളത് എല്ലാവർക്കും ലഭിക്കണമെന്ന് കാതോലിക്കാ ബാവാ

അർഹതയുള്ളത് എല്ലാവർക്കും ലഭിക്കണമെന്ന് കാതോലിക്കാ ബാവാ

മനോജ്‌ ചന്ദനപ്പള്ളി

ചന്ദനപ്പള്ളി: ലോകത്തെ മുഴുവനായി കാണുവാൻ നമുക്ക് കഴിയണമെന്ന്
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
എല്ലാ മനുഷ്യന്റേയും വളർച്ചയും ഉയർച്ചയുമാണ് നാം ചിന്തിക്കേണ്ടത്. സഹായം ചെയ്യുന്നതിന് പരിധി വയ്ക്കരുത്. മറ്റൊരുത്താൻ സന്തോഷിക്കുമ്പോളാണ് നമ്മുടെ സന്തോഷത്തിനു അർത്ഥം ഉണ്ടാകുന്നത്. ആവശ്യങ്ങൾ വളരെ അധികം ഉള്ള സമൂഹത്തിലാണ് നാം ഇന്ന് നിൽക്കുന്നത്. ആവശ്യക്കാരെ ഒരുപോലെ കണ്ട് സ്നേഹിക്കണം.
സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ യുവ ജനപ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനവും പ്രസ്ഥാനം നിർമിച്ച നൽകിയ വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു ബാവാ.

മനുഷ്യ സമൂഹത്തിൽ ജാതിയെന്നോ മതമെന്നോ രാഷ്ട്രീയമെന്നോ വേർതിരിവില്ലാതെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ മനുഷ്യർ പ്രവർത്തിച്ചെങ്കിൽ മാത്രമേ സമൂഹം ഉയർച്ചയിലേക്ക് നീങ്ങുകയുള്ളു. മറ്റുള്ളവർ കരയുമ്പോൾ നാം ചിരിക്കുന്നവരാകരുത്,
സമൂഹത്തിൽ കണ്ണോടിച്ചെങ്കിൽ മാത്രമേ മനുഷ്യൻ എത്ര മാത്രം ദുരിതം അനുഭവക്കുന്നവരാണ് എന്ന് മനസ്സിലാകുന്നത്. അവരിൽ ഒരാളെയെങ്കിലും നമുക്ക് കൈപിടിച്ചുയർത്താൻ സാധിച്ചാൽ ദൈവം നമ്മളെ ഭൂമിയിൽ ജനിപ്പിച്ചതിന് അർഥമുണ്ടായി അദ്ദേഹം കൂട്ടിചേർത്തു.

ഡോ. എബ്രഹാം മാർ സെറാഫീം അധ്യക്ഷത വഹിച്ചു. വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,ഭദ്രാസന സെക്രട്ടറി റവ.ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, സഭാ സെക്രട്ടറി ബിജു ഉമ്മൻ,യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി ടി.സാമുവൽ,ജനറൽ സെക്രട്ടറി എം.ജെ.രെഞ്ചു ,നിതിൻ മണക്കാട്ടുമണ്ണിൽ, ചന്ദനപ്പള്ളി വലിയ പള്ളി വികാരി ഫാ.ഷിജു ജോൺ, ട്രസ്റ്റി റോയി വർഗീസ്,ഫാ. ഷിജു കോശി, ഫാ. വിജു ഏലിയാസ്, പോൾ കണ്ണത്ത്, ഫിന്നി മുള്ളനിക്കാട്, ഡിസ്ട്രിക് ഓർഗനൈസർ ലിബിൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഉപഹാര സമർപ്പണവും നടന്നു. ലിഡാ ഗ്രിഗറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സുവനീർ പ്രകാശനം നിർവഹിച്ചു.
ചടങ്ങിനു മുന്നോടിയായി ചന്ദനപ്പള്ളി വലിയപള്ളിയിൽ നിന്നും സമ്മേളന നഗറായ സെന്റ് ജോർജ്ജ് ആർക്കേഡിലേക്ക് മെത്രാപ്പോലീത്തന്മാരെ പുഷ്പ വിഷ്ഠികളോടെ പ്രൗഡമായി സ്വീകരിച്ചാനയിച്ചു. വിവിധ സഭാ സ്ഥാനികൾ ഉൾപ്പെടെ വൻ ജനാവലി ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ഒ.സി.വൈ.എം പ്രവർത്തകർ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com