ചന്ദനപ്പള്ളി: പ്രവാസികൾ നാടിൻ്റെ അഭിമാനമാണെന്നും, നാടിൻ്റെയും സമൂഹത്തിൻ്റേയും വികസനത്തിൽ ഇടപെടുകയും ആതുര മേഖല മുതൽ ചാരിറ്റികൾ വരെ ചെയ്യുന്ന പ്രവാസികളുടെ സേവനങ്ങൾ മഹത്തരമാണെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന ലോക പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളമിന്ന് കൈവരിച്ച നേട്ടങ്ങളിൽ പ്രവാസികൾ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വിവിധ രാജ്യങ്ങളിൽ പ്രതിസന്ധികളെ അതിജീവിച്ച് ഉപജീവനമാർഗം കണ്ടെത്തുവാൻ അവരെ പ്രാപ്തമാക്കിയത് നമ്മുടെ മികച്ച വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും അധ്വാനിക്കാനുള്ള മനസുംകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവാസി കൂട്ടായ്മ ചെയർമാന് മാത്യൂസ് പി ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യ സന്ദേശം നൽകി. സമാരിറ്റൻ പ്രൊജക്ടിൽ നിന്നുള്ള ആദ്യ ഭവനത്തിൻ്റെ താക്കോൽദാനം ഡോ ഏബ്രഹാം മാർ സെറാഫീമും ലോഗോ പ്രകാശനം ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പായും നിർവഹിച്ചു.
സമരിറ്റൻ പ്രോജക്ടിൻ്റെ രണ്ടാം ഘട്ട പദ്ധതി ഡോ.ബിന്ദു അജി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ വികാരി,ഫാദർ ഷിജു ജോൺ, അസിസ്റ്റൻ്റ് വികാരി ഫാദർ ജോം മാത്യു, പ്രവാസി കൂട്ടായ്മ ജനറൽ കൺവീനർ മനോജ് ചന്ദനപ്പള്ളി, ഡോ ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ, അഡ്വ അനിൽ പി വർഗ്ഗീസ്, കെ എസ് തങ്കച്ചൻ, പി ഡി ബേബിക്കുട്ടി, റോയി വർഗ്ഗീസ്, ജേക്കബ് ജോർജ്ജ്, ഗീവർഗീസ് ഫിലിപ്പ്, ലിബിൻ തങ്കച്ചൻ, എതിൻ സാം ഏബ്രഹാം, ജെഗി ജോൺ, സിറിയക് വർഗ്ഗീസ്,എന്നിവർ പ്രസംഗിച്ചു. ബാബു കുളത്തൂർ, ആരോൺ ജി പ്രീത്, ലിൻസൺ സാമുവേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. റീബി അന്ന ജേക്കബ്, എലിസബത്ത് ജേക്കബ് എന്നിവർ അവതാരകയായി. ജിജോ ജോസഫ്, ഷെയ്ൻ ജസ്റ്റസ് എന്നിവരുടെ നേതൃത്വത്തിൽ ഗായക സംഘം ഗാനശുശ്രൂഷക്ക് നേത്യത്വം നൽകി.