പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ തരംഗം. വോട്ടെണ്ണല്‍ പത്ത് റൗണ്ടുകള്‍ കടക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ ചരിത്രഭൂരിപക്ഷത്തിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള ലീഡ് 33020 ആണ്.
ഇനി ചാണ്ടി ഉമ്മന്റെ ഊഴം : ഭൂരിപക്ഷം 30000 കടന്നു
RELATED ARTICLES



