Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതേങ്ങയടക്കം തോർത്തിൽ പൊതിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായി, പൊലീസ് സഹനത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി

തേങ്ങയടക്കം തോർത്തിൽ പൊതിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായി, പൊലീസ് സഹനത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി

കൊച്ചി: തേങ്ങയടക്കം തോർത്തിൽ പൊതിഞ്ഞ്  ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായെന്നും, അതിനെയെല്ലാം പൊലീസ് സഹനത്തോടെ നേരിട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.നാടിൻ്റെ ആവശ്യങ്ങളോടൊപ്പം ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് കേരള പൊലീസ്.

മതനിരപേക്ഷ നാടാണ് കേരളം. എന്നാൽ അത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടായിക്കൂടായെന്ന് ചിന്തിക്കുന്നവരും ഉണ്ട്. വർഗീയ ചേരിതിവിനാണ് ഇവരുടെ ശ്രമം.ഇത്തരം ശ്രമങ്ങളെ വിട്ടു വീഴ്ച്ചയില്ലാതെ നേരിടുന്ന പൊലീസാണ് നമ്മുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിൻ്റെ ഭാഗത്തു നിന്നും ജനവിരുദ്ധ സമീപനമുണ്ടായപ്പോൾ കടുത്ത നിലപാട് സർക്കാർ എടുത്തു.നാടിൻ്റെ ആവശ്യങ്ങളോടൊപ്പം ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് കേരള പൊലീസ്.കോഴിക്കോട് കൊലപാതകം പൊലീസ് മികവാർന്ന രീതിയിൽ അന്വേഷിച്ചു കണ്ടെത്തി.പ്രതികളെല്ലാം കസ്റ്റഡിയിലായി.നാടിൻ്റെ സമാധാനം തകർക്കാനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കാനാവില്ല.ഓൺ ലൈൻ വ്യക്തിഹത്യ സംസ്ഥാനത്ത് നിർബാധം തുടരുന്നു.ഈ കേസുകളിൽ മറ്റ് കാര്യങ്ങളെപോലെ പൊലീസ് വേണ്ടത്ര മികവ് കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.അതുപോര അഴിമതി ഇല്ലാത്ത സംസ്ഥാനമായി നമുക്ക് മാറണം.ഉദ്യോഗസ്ഥരാകെ അഴിമതിക്കാരല്ല എന്ന് നമുക്ക് പറയാനാവില്ല. ചില പുഴുക്കുത്തുകൾ അവിടെയിവിടെയൊക്കെയുണ്ട്.അവരെ കർശനമായി നേരിടണം ഓരോരുത്തരും അഴിമതിക്കാരാവാതിരിക്കുക എന്നത് മാത്രമല്ല സമീപത്ത് ഉള്ളവരുടെ കൂടി അഴിമതി തടയാൻ ശ്രമിക്കണം. അഴിമതി പൂർണമായും തുടച്ചു നീക്കണം. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം.ക്യത്യമായ കർമ്മ പദ്ധതി തയ്യാറാക്കണം. നല്ല ഏകോപനമുണ്ടാവണം. ലഹരി വസ്തുക്കൾ പിടിച്ചെടുത്തതു കൊണ്ട് മാത്രം അന്വേഷണം അവസാനിപ്പിക്കരുത്. ഉത്ഭവസ്ഥാനത്ത് എത്താൻ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com