Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കോട്ടയം: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി. 

അതിനിടെ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രം​ഗത്തെത്തി. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നത് അന്വേഷിക്കണം. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com