Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews' ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗങ്ങളെ പരിഗണിച്ചിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും...

‘ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗങ്ങളെ പരിഗണിച്ചിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തെപ്പെട്ടു ‘ കൊടിക്കുന്നില്‍ സുരേഷ്

ദില്ലി:കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്.ദളിത് വിഭാഗത്തിൽ നിന്ന് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ട്.ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല.ഒരു ലോബിയിംഗിനും  പോയിട്ടില്ല.കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു.മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു.തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല.തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിത വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.ഫെബ്രുവരി 18നകം എല്ലാ ജില്ലകളില്‍ നിന്നുള്ള പാനല്‍ സമര്‍പ്പിക്കാന്‍ കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാനല്‍ കെപിസിസിക്ക് ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി തന്നെ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments