Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളിലെയും പൂജാ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല, കൃത്രിമ ചന്ദനവും ഭസ്മവും വിഗ്രഹങ്ങൾ കേടാക്കാം;...

ദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളിലെയും പൂജാ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല, കൃത്രിമ ചന്ദനവും ഭസ്മവും വിഗ്രഹങ്ങൾ കേടാക്കാം; സുപ്രീം കോടതിക്ക് ജ. ശങ്കരന്‍റെ റിപ്പോര്‍ട്ട്

ദില്ലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന്  ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ. പൂജ സാധനങ്ങള്‍ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്ഷേത്രങ്ങളിലും മുഴുക്കാപ്പ്, കളഭ ചാര്‍ത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോര്‍ട്ടില്‍‌ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യഥാര്‍ഥ ചന്ദനത്തിന് ഉയര്‍ന്ന വില ആയതിനാലാണ് ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments