Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രിയ വർഗീസിന് ആശ്വാസം; കണ്ണൂർ സർവകലാശാല അസോ. പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു

പ്രിയ വർഗീസിന് ആശ്വാസം; കണ്ണൂർ സർവകലാശാല അസോ. പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു

കൊച്ചി: കണ്ണൂർ സർവകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്കറിയ പ്രതികരിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

കേസിന്‍റെ നാള്‍വഴി ഇങ്ങിനെ…

2022 ഓഗസ്റ്റ് 17

പ്രിയ വർഗീസിന്‍റെ  നിയമനം മരവിപ്പിച്ച് ഗവർണർ.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു.

2022 ഓഗസ്റ്റ് 18

പ്രിയ വർഗീസിന്‍റെ  നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ  കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്  ഹൈക്കോടതിയെ സമീപിക്കുന്നു.

2022 ഓഗസ്റ്റ് 19

പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി നൽകുന്നു.

2022 ഓഗസ്റ്റ് 22

 നിയമനം കേരള ഹൈക്കോടതിയുടെ ദേവൻ രാമചന്ദ്രൻ അംഗമായ സിംഗിൾ ബെഞ്ച്  സ്റ്റേ ചെയ്യുന്നു.

2022 ഓഗസ്റ്റ് 31

ഗവേഷണകാലം അധ്യാപനകാലമായി കണക്കാക്കാനാകില്ലെന്ന്  ഹൈക്കോടതിയിൽ യുജിസിയുടെ നിലപാട്.

2022 ഒക്ടോബർ 27

യുജിസിയുടെ നിലപാടു തള്ളി ഹൈക്കോടതിയിൽ കണ്ണൂർ സർവകലാശാലയുടെ സത്യവാങ്മൂലം.നിയമനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും പ്രിയക്കുണ്ട് എന്ന് സർവകലാശാലയുടെ വിശദീകരണം.

2022 നവംബർ 16

നിയമന  യോഗ്യത സംബന്ധിച്ച്  പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി നിരീക്ഷണം.

2022 നവംബർ 19

പ്രിയാ വർഗീസിന്റെ നിയമനം: കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് കണ്ണൂർ സർവകലാശാല വിസി.

2023 ജനുവരി 11 

കണ്ണൂർ സർവകലാശാല നിയമനം: സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകി  പ്രിയ വർഗീസ്.

2023 ജൂൺ 22

ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രിയ വർഗീസിന് ആശ്വാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com