Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കയെ കവച്ചുവയ്ക്കുന്ന രീതിയിൽ ചൈന സാമ്പത്തിക ശക്തിയായി മുന്നേറുന്നത് അഭിമാനമാണെന്നു എം.വി.ഗോവിന്ദൻ

അമേരിക്കയെ കവച്ചുവയ്ക്കുന്ന രീതിയിൽ ചൈന സാമ്പത്തിക ശക്തിയായി മുന്നേറുന്നത് അഭിമാനമാണെന്നു എം.വി.ഗോവിന്ദൻ

ചാവക്കാട് (തൃശൂർ) : അമേരിക്കയെ കവച്ചുവയ്ക്കുന്ന രീതിയിൽ ചൈന സാമ്പത്തിക ശക്തിയായി മുന്നേറുന്നത് നമുക്ക് അഭിമാനമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


തീരുവ യുദ്ധത്തിൽ ചൈന അമേരിക്കയെ മുട്ടുകുത്തിച്ചു. എഐ ഉൾപ്പെടെയുള്ള സകല മേഖലകളിലും മുന്നേറിയ ചൈനയുടെ വിജയമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരുവ വർധിപ്പിച്ച അമേരിക്കയുടെ നിലപാടിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിധേയപ്പെട്ടു നിന്നപ്പോൾ ചൈനയ്ക്കു മാത്രമാണ് ഇതിനെതിരെ പ്രതിരോധം തീർക്കാൻ കഴിഞ്ഞത്. ഇത് സോഷ്യലിസത്തിന്റെ കരുത്താണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

മത്സ്യത്തൊഴിലാളികളെയും കടലോര ജനതയെയും ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ ആഗോള കുത്തകകളെ സഹായിക്കുന്ന നിലപാടുമായാണു മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും ഒന്നിച്ച് നേരിട്ടാൽ മാത്രമേ വർഗീയ ഭ്രാന്തിനെ തോൽപിക്കാൻ സാധിക്കുകയുള്ളുവെന്നും പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments