തിരുവനന്തപുരം: മംഗലപുരത്തെ സിപിഎം വിഭാഗീയതയിൽ നടപടിയുമായി സിപിഎം. മധു മുല്ലശ്ശേരിയെ പുറത്തക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശിപാർശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും. താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്ന പരാമർശം മധു മുല്ലശേരി തന്നെ പരസ്യമായി നടത്തിയിരുന്നു.
മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.