അടിമാലി : കാഞ്ഞിരവേലിയിൽ സിപിഎമ്മിൽ നിന്ന് കൂട്ടരാജി. നേതാക്കളുടെ ധിക്കാരത്തോടെ ഉള്ള പെരുമാറ്റവും സ്വജനപക്ഷപാതവും ആണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ കാരണമെന്ന് കാണിച്ച് ഫ്ലെക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
രാജിവച്ചവർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനും തീരുമാനിച്ചു. അടിമാലി പഞ്ചായത്തിന്റെ ഇരുപതാം വാർഡായ കാഞ്ഞിരവേലി, കമ്പിലൈൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന സിപിഎം, സിഐടിയു പ്രവർത്തകരായ 28 പേരാണ് രാജിവച്ചത്.