കോഴിക്കോട്: കെ.വിദ്യ ഒളിവില്‍ കഴിഞ്ഞ വില്യാപ്പിള്ളി പഞ്ചായത്തിലെ വി.ആര് നിവാസ് വീട്ടുടമ രാഘവന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം. വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലന് മാസ്റ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അനുഭാവികളായിരിക്കാനിടയുണ്ട്. എന്നാല്‍, പാര്‍ട്ടിയുമായി രാഘവനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ നേരിട്ട് ബന്ധമില്ലെന്നും ഗോപാലന് മാസ്റ്റര്‍ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വില്യാപ്പള്ളി കുട്ടകത്തെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കുട്ടകത്ത് വി.ആര് നിവാസില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വടകരയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.