Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദേശത്തെ ക്രെഡിറ്റ് കാർഡ് ഇടപാടിന് 20 ശതമാനം നികുതിയില്ല

വിദേശത്തെ ക്രെഡിറ്റ് കാർഡ് ഇടപാടിന് 20 ശതമാനം നികുതിയില്ല

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ നടത്തുന്ന ഏഴ് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 20% ടിസിഎസ്( സ്രോതസിൽ നിന്നു ശേഖരിക്കുന്ന നികുതി) ഈടാക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു. റിസർവ് ബാങ്കിന്റെ ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ ((ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം എൽആർഎസ്) ) കീഴിലാക്കി വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചണ് സർക്കാർ ജൂലൈ ഒന്നു മുതൽ 20% ടിസിഎസ് എന്ന നിബന്ധന കൊണ്ടുവന്നത്.

വിനോദസഞ്ചാരികളുടെയും മറ്റും ചെലവിൽ കാര്യമായ വർധന വരുത്തുന്ന തീരുമാനം വ്യാപക പ്രധിഷേധത്തിന് ഇടയാക്കിയിരുന്നു. സാമ്പത്തിക വർഷത്തിൽ ഏഴ് ലക്ഷം രൂപവരെ വിദേശത്ത് ചെലവാക്കിയാൽ, ചെലവാക്കുന്ന തുകയുടെ 20% നികുതി ഈടാക്കില്ലെന്നും ഈ വിഷയത്തിൽ ഇനി ആശയ കുഴപ്പങ്ങളില്ലെന്നും ധനമന്ത്രാലയം വിശദീകരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ ഇളവു തുടരും.

ഇന്ത്യയിലിരുന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദേശ സ്ഥാപനങ്ങളുടെ സേവനങ്ങളോ സാധനങ്ങളോ വാങ്ങാനും (പത്രവരിസംഖ്യ, ഒടിടി സബ്സ്ക്രിപ്ഷൻ തുടങ്ങിയവ) നിയന്ത്രണമില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ–ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ വിദേശ യാത്രയ്ക്കായി ചെലവാക്കിയത് 1251 കോടി ഡോളറാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 104 ശതമാനമാണ് വർധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments