Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊച്ചിയില്‍ കോടികളുടെ തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തു, രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ കോടികളുടെ തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തു, രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ കോടികളുടെ വിലവരുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 8.7 കിലോ തിമിംഗല ഛര്‍ദിയാണ് (ആംബര്‍ഗ്രിസ്) പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത തിമിംഗല ഛര്‍ദിയെന്ന് ഡിആര്‍ഐ പറഞ്ഞു.

രണ്ടു പ്രതികളെയും തുടര്‍ നടപടികള്‍ക്കായി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മുമ്പും കേരളത്തില്‍ പലയിടങ്ങളിലായി തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു.ഒരിടവേളക്കുശേഷമാണിപ്പോള്‍ വീണ്ടും കേരളത്തില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments