Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചികിത്സയ്ക്കെത്തിയ പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് ഒരു വർഷം തടവം 20000 രൂപ പിഴയും

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് ഒരു വർഷം തടവം 20000 രൂപ പിഴയും

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കോടതി ശിക്ഷിച്ചത്

 ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഡോക്ടർക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് വിധി. കല്‍പ്പറ്റ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കല്‍പ്പറ്റയിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് ജോസ്റ്റിന്‍ ഫ്രാന്‍സിസ് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സമയത്ത് വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്നു പ്രതി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോടും കുടുംബത്തോടും കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ക്ലിനിക്കിലേക്കെത്താൻ ആവശ്യപ്പെടുകയും അവിടെ വെച്ച് ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി.

സംഭവത്തിൽ ഡോക്ടർ ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കൽപ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. പിഴ സംഖ്യയില്‍ നിന്ന് 15000 രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments