Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇന്ന് ഹാജരാകണം', നാലാം തവണയും ഇഡിയുടെ നോട്ടീസ്; വിരട്ടാൻ നോക്കേണ്ടെന്ന് ഐസക്ക്, കോടതിയെ സമീപിച്ചേക്കും

‘ഇന്ന് ഹാജരാകണം’, നാലാം തവണയും ഇഡിയുടെ നോട്ടീസ്; വിരട്ടാൻ നോക്കേണ്ടെന്ന് ഐസക്ക്, കോടതിയെ സമീപിച്ചേക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സി പി എം നേതാവ് തോമസ് ഐസക്ക് ഇന്ന് ഹാജരാകണമെന്ന് ഇ ഡിയുടെ നോട്ടീസ്. രാവിലെ 11 മണിയ്ക്ക് രേഖകൾ സഹിതം ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്നാണ് തോമസ് ഐസക്ക് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. ഇ ഡിയ്ക്ക് ആവശ്യമായ വിവരങ്ങളെല്ലാം കിഫ്ബി ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ടെന്നും തന്നെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു.

ഇത് നാലാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്. നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാനമായ രീതിയിൽ തോമസ് ഐസക്കും കോടതിയെ സമീപിച്ചേക്കും. കിഫ്ബി ധനസമാഹരണത്തിനായി ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി എ ജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ ഡി ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com