Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; സെപ്റ്റംബർ 23 വരെ പേര് ചേര്‍ക്കാം

തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; സെപ്റ്റംബർ 23 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ വോട്ടര്‍ പട്ടികയില്‍ ഈ മാസം 23 വരെ പേര് ചേര്‍ക്കാം. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവർക്ക് വോട്ട‍ർ പട്ടികയിൽ പേര് ചേർക്കാം. മരിച്ചവരെയും താമസം മാറിയവരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ ഷാജഹാന്‍ അറിയിച്ചു. കരടു പട്ടിക ഈ മാസം എട്ടിനും അന്തിമ പട്ടിക അടുത്തമാസം 16നും പ്രസിദ്ധീകരിക്കും.

പട്ടികയിൽ പേരു ചേര്‍ക്കാനും തിരുത്താനും sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. തദ്ദേശ ഉപതിരഞ്ഞെടുപ്പിനും 2025ലെ തിരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അക്ഷയകേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ അതത് സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡിഷനല്‍ സെക്രട്ടറിയുമായാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍. ഇലക്‌റല്‍ റജിസ്‌ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി.

941 ഗ്രാമപ്പഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3,113 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളും ഉള്‍പ്പടെ 19,489 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. നേരത്തെ, ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ പട്ടിക പുതുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments