നിയമസഭ തിരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ത്രിപുരയില്‍ 21 കേന്ദ്രങ്ങളിലായാണ് 60 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍. ശക്തമായ ത്രികോണ മൽസരം നടന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോൺഗ്രസും കൈകോർത്താണ് നേരിട്ടത്. പുതിയ ഗോത്ര പാർട്ടിയായ തിപ്ര മോത ആര്‍ക്ക് വെല്ലുവിളിയാകുമെന്നതിലാണ് ആകാംഷ.
എക്സിറ്റ് പോളുകള്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയാണ് ത്രിപുരയില്‍ നല്‍കുന്നത്. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. നാഗാലാൻഡിൽ എൻഡിപിപി–ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. വോട്ടെണ്ണൽ പ്രമാണിച്ച് മേഘാലയയിലും നാഗാലാൻഡിലും ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.