പരീക്ഷാകാലത്തെ മാനസിക സംഘർഷം അകറ്റി വിദ്യാർഥികൾക്ക് താങ്ങാവാൻ സൗജന്യ കൗൺസിലിങ്ങിന് സംവിധാനം ഒരുക്കി വിദ്യാഭ്യാസ മന്ത്രാലയം. മനോ ദർപ്പൺ എന്ന പേരിൽ ഈ കൗൺസിലിംഗ് സംവിധാനമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് സേവനം ലഭിക്കുന്നത്. വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊറോണ മഹാമാരിക്ക് പിന്നാലെ വിദ്യാർഥികൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾ ഉടലെടുത്തതായും മാനസിക, വൈകാരിക നിലയിൽ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസ് , 12ആം ക്ലാസ് ബോർഡ് പരീക്ഷകൾ കൂടി പരിഗണിച്ച് മനോദർപ്പൻ സേവനങ്ങൾ ആരംഭിച്ചത് . മാനസിക സാമൂഹിക ആശങ്കകൾ പരിഹരിച്ച് വിദ്യാർഥികളുടെ കഴിവുകളും സമ്മർദ്ദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ മനോദർപ്പൺ സഹായിക്കും.
വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി പരിചർച്ച എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളും വെബിനാറുകൾ സംഘടിപ്പിക്കും . ഉച്ചയ്ക്ക് രണ്ടര മുതൽ നാലു വരെയാണ് സമയം. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യവും വൈകാരിക ക്ഷേമവും സംബന്ധിച്ച ആശങ്കകൾ പരിഗണിക്കാൻ വിവിധ വിഷയങ്ങളിൽ കൗൺസിലറുമായി തത്സമയ ചർച്ചകൾ ഉണ്ടാകും. എല്ലാ സെഷനുകളും പിഎം ഇ – വിദ്യ , എൻസിഇആർടി യൂട്യൂബ് ചാനലുകളിൽ തൽസമയം സംരക്ഷണം ചെയ്യും.
ഓൺെ ലൈൻ ഡാറ്റാബേസും ഡയറക്ടറിയും manodarpan.education. gov.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
84 48 44 0 6 3 2 എന്ന നമ്പർ വഴി സൗജന്യ ടെലി -കൗൺസിലിംഗ് ലഭ്യമാകും. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 80 കൗൺസലർമാരാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ സേവനങ്ങൾ നൽകുക. എല്ലാ ദിവസവും രാവിലെ എട്ടുമണിമുതൽ രാത്രി 8 മണി വരെയാണ് കൗൺസിലിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.