തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനതാ മോക്ഷൻ പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനിയുടെ പ്രവർത്തനവും ഉദ്ഘാടനവും. കമ്പനി നിർമ്മിക്കുന്ന ആറു സിനിമകളുടെ പ്രഖ്യാപനവും ഇന്ന് ക്രൗൺ പ്ലാസയിൽ നടന്ന വിപുലമായ ചടങ്ങിൽ മോഹൻലാൽ നിർവ്വഹിച്ചു.
പ്രവാസി വ്യവസായി ആയ ഉണ്ണി രവീന്ദ്രനുമായി ചേർന്ന് സുരേഷ് ബാബു ആരംഭിച്ച ജനതയുടെ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മലയാളത്തിലെ തല മുതിർന്ന സംവിധായകരും സാങ്കേതികപ്രവർത്തകരും നടീനടന്മാരും പങ്കെടുത്തു.
മോഹൻലാലിനൊപ്പം ഭദ്രൻ, ബ്ലസ്സി, എബ്രിഡ് ഷൈൻ, ബി ഉണ്ണികൃഷ്ണൻ, S N സ്വാമി, എം പത്മകുമാർ, തരുൺ മൂർത്തി, മഴവിൽ മനോരമയുടെ മേധാവിയുമായ ശ്രീ പി ആർ സതീഷ് , ഷാഹി കബീർ, കൃഷാന്ദ്, നവ്യാ നായർ, ഗായത്രി അരുൺ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
തിരക്കഥാകൃത്ത് സുരേഷ് ബാബു സംവിധായകനാകുന്ന ‘മനോഹരനും ജാനകിയും’, ‘അരിബഡ’ എന്നീ രണ്ട് സിനിമകൾക്കൊപ്പം ഭദ്രൻ, ടിനു പാപ്പച്ചൻ, തരുൺ മൂർത്തി, രതീഷ് കെ രാജൻ എന്നിവരുടെ സിനിമകളുമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതേ തുടർന്ന് സമകാലിക മലയാള സിനിമയെ വിശദമായി പഠനവിധേയമാക്കുന്ന ഒരു സംവാദവും സംഘടിപ്പിക്കപ്പെട്ടു. പി ആർ ഒ – ആതിര ദിൽജിത്ത്.