പത്തനംതിട്ട പശ്ചാത്തലമാക്കി കോസ്റ്റും ഡിസൈനർ സ്റ്റെഫി സേവിയർ സംവിധാനം ചെയ്ത മധുരം മനോഹരം മോഹം എന്ന സിനിമ കൂടുതൽ തിയേറ്ററുകളിൽ എത്തി.
വിജയകരമായ രണ്ടാം വാരത്തിൽ കേരളത്തിൽ മാത്രം 90 തിയേറ്ററിൽ നിന്ന് 145 തിയേറ്ററിലേക്ക് ചിത്രം പ്രദർശനത്തിനെത്തി. യു എ ഇ, ബഹറിൻ കുവൈറ്റ് ഖത്തർ ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ചിത്രം എത്തി.
യ യു എസ് എ യിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ചിത്രം പ്രദർശനത്തിനെത്തി.
കാഴ്‍ചക്കാരെ രസിപ്പിക്കുന്ന മുഴുനീള എന്റര്‍ടെയ്‍നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം. മികച്ച അഭിപ്രായമുള്ളതിനാല്‍ തിങ്കളാഴ്‍ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു.
സ്റ്റെഫി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഷറഫുദ്ധീൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ചന്ദ്രു സെല്‍വ രാജ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഗോപാലും ജയ് വിഷ്‍ണുവുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ബിത്രീഎം ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ‘ഹൃദയം’ എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. നിര്‍മാണ നിര്‍വ്വഹണം ഷബീര്‍ മലവെട്ടത്ത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പത്തനംതിട്ടയിലെ ജില്ലയിലെ നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവൻ, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍ എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ധീന്റെ ഈ ചിത്രം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജയൻ ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈൻ സനൂജ് ഖാൻ, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍ യെല്ലോടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‍സ്‍ക്യൂറ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.