Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങൾ; ഏപ്രിൽ 1 മുതൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ

സാമ്പത്തിക കാര്യങ്ങളിലെ മാറ്റങ്ങൾ; ഏപ്രിൽ 1 മുതൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില മുതൽ ടോൾ വർധന വരെ ഇതിലുണ്ടാകും. . 2023 ഏപ്രിൽ 1 മുതലുള്ള മാറ്റങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

ഏപ്രിൽ 1 മുതൽ, ആറ് അക്ക ആൽഫാന്യൂമറിക് എച്ച് യു ഐ ഡി ഹാൾമാർക്ക് ഉള്ള സ്വർണാഭരണങ്ങൾ മാത്രം വിൽക്കണം എന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഓൾ കേരള ഗോൾഡ് അസോസിയേഷൻ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി ഇതിന് മൂന്ന് മാസത്തേക്ക് കൂടെ സമയം അനുവദിച്ചുകൊണ്ട് സ്റ്റേ പുറപ്പെടുവിച്ചു.

 എക്‌സ്‌പ്രസ് വേ ടോളുകൾ 3.5% മുതൽ 7% വരെ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്രയിലെ മുംബൈ-പുണെ എക്‌സ്‌പ്രസ് വേ ടോൾ 18% വർദ്ധിക്കും.

ശമ്പളമുള്ള സർക്കാരിതര തൊഴിലാളികൾക്ക്, ലീവ് എൻക്യാഷ്‌മെന്റിന്റെ നികുതി ഇളവ് ഗണ്യമായി വർദ്ധിക്കും. 2023 ലെ ബജറ്റിന് കീഴിൽ പരിധി 3 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയരും.

2,000-ത്തിന് മുകളിലുള്ള എല്ലാ യുപിഐ ഇടപാടുകൾക്കും വ്യാപാരിയിൽ നിന്ന് 1.1% ഇന്റർചേഞ്ച് ചാർജ് ഈടാക്കും. അതേസമയം  യുപിഐ പേയ്‌മെന്റുകൾക്ക് അധിക ഫീസൊന്നും ബാധകമല്ല.

ഓക്സിജൻ മരുന്നുകൾ, വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ തുടങ്ങിയ മരുന്നുകളുടെ വില ഉയരും.

എല്ലാ പുതിയ വാഹനങ്ങളും ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കണം. കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ, ഇതിന്റെ ഫലമായി വിലക്കയറ്റം ഉണ്ടാകുമെന്നാണ് പ്രമുഖ വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

കേരളം, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഏപ്രിൽ 1 മുതൽ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിക്കും.

പുതിയ ആദായനികുതി വ്യവസ്ഥ ശമ്പളക്കാരായ വ്യക്തികളുടെ സ്ഥിര നികുതി വ്യവസ്ഥയായി മാറും.

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന് ഇപ്പോൾ പരമാവധി 30 ലക്ഷം രൂപ നിക്ഷേപ പരിധിയുണ്ട്.

പ്രതിമാസ വരുമാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി, ഒറ്റ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തി.

യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ ഒഴികെ, 5 ലക്ഷത്തിലധികം വാർഷിക പ്രീമിയമുള്ള എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളും ഇപ്പോൾ നികുതിക്ക് വിധേയമായിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ പ്രത്യേക ഭവനവായ്പ നിരക്കുകൾ ഇനി ലഭ്യമല്ല, ഇത് വായ്പയെടുക്കുന്നവർക്കുള്ള പലിശനിരക്കുകൾ വർദ്ധിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments