Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സു​ക​ളി​ൽ 2,613 സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സു​ക​ളി​ൽ 2,613 സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സു​ക​ളി​ൽ 2,613 സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സിം​ഗ്. വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​സം​ഭ​വ​ങ്ങ​ൾ അ​വ​യു​ടെ തീ​വ്ര​ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഡി​ജി​സി​എ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട എ​യ​ർ​ലൈ​നു​ക​ളോ അ​ല്ലെ​ങ്കി​ൽ 2017 ലെ ​എ​യ​ർ​ക്രാ​ഫ്റ്റ് റൂ​ൾ 13(1) പ്ര​കാ​രം ഡി​ജി​സി​എ​യോ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും വി.​കെ. സിം​ഗ് സ​ഭ​യെ അ​റി​യി​ച്ചു.

ഈ ​കാ​ല​യ​ള​വി​ൽ ഇ​ൻ​ഡി​ഗോ 885 ത​ക​രാ​റു​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു, സ്പൈ​സ് ജെ​റ്റ് (691), വി​സ്താ​ര (444), എ​യ​ർ ഇ​ന്ത്യ (399), എ​യ​ർ ഏ​ഷ്യ (ഇ​ന്ത്യ) ലി​മി​റ്റ​ഡ് (79), ഗോ ​എ​യ​ർ (54), ട്രൂ​ജെ​റ്റ് (30), അ​ല​യ​ൻ​സ് എ​യ​ർ (13) , ബ്ലൂ ​ഡാ​ർ​ട്ട് ഏ​വി​യേ​ഷ​ൻ (7), ആ​കാ​ശ എ​യ​ർ (6), ഫ്ലൈ ​ബി​ഗ് (5) എ​ന്നീ ക​ന്പ​നി​ക​ളു​മാ​ണ് ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ഴ​യ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​ണോ സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം എ​ന്ന ചോ​ദ്യ​ത്തി​നു മ​ന്ത്രി വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments