ചെന്നൈ: തെരഞ്ഞെടുപ്പ് ദിവസം ഡെലിവറി ബോയ്സിന് അവധി നൽകുന്നില്ലെന്ന് കാണിച്ച് ഇ-കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടിനും ടാറ്റ ഗ്രൂപ്പിന്റെ ബിഗ് ബാസ്ക്കറ്റിനും എതിരെ പരാതി. മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ കെ. നരസിംഹനാണ് ബുധനാഴ്ച തമിഴ്‌നാട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ബി. കോതി നിർമലസാമിക്ക് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 19ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടും അന്നേ ദിവസം ഓർഡർ ഡെലിവറി ഉറപ്പാക്കുമെന്നാണ് ഫ്ലിപ്കാർട്ടും ബിഗ്ബാസ്കറ്റും വാഗ്ദാനം ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് സെക്ഷൻ 25 പ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ ഏപ്രിൽ 19ന് ഔദ്യോഗികമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.