കോഴിക്കോട്: കേന്ദ്രം ആവശ്യമായ ഫണ്ട് നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ പരാതിപ്പെടുന്നത് വാസ്തവ വിരുദ്ധമെന്ന് കണക്കുകൾ നിരത്തി ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയമായ പ്രകാശ് ജാവ്ദേക്കർ രംഗത്ത്. കേരള ജനതയോട് മോദിസര്‍ക്കാര്‍ നീതി പുലർത്തിയിട്ടുണ്ട്. മുൻ യുപിഎ സർക്കാർ നൽകിയതിലും മികച്ച സഹായമാണ് ഇപ്പോൾ കേന്ദ്രം കേരളത്തിന് നൽകുന്നത്. യു പി എ 32 ശതമാനമായിരുന്നു സഹായം നൽകിയതെങ്കിൽ 42 ശതമാനം സഹായം ഇപ്പോള്‍ നൽകുന്നുണ്ട്- പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
ഇത്രയേറെ സഹായം നൽകിയിട്ടും മോദി സർക്കാറിനെതിരെ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയാണ് സംസ്ഥാന സർക്കാർ.പെട്രോൾ വില കുറക്കാൻ മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ സഹായം നൽകുമ്പോൾ ഏറ്റവും കുറവ് തുക നൽകുന്നത് കേരളമാണ്. സംസ്ഥാന സർക്കാർ മൂല്യവർദ്ധിത നികുതിയിൽ കൂടുതൽ ഇളവ് നൽകാത്തതാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിരക്ക് വർദ്ധനക്ക് കാരണം..ഇതിനെല്ലാം വ്യക്തമായ കണക്കുകൾ ലഭ്യമാണ്. തെറ്റാണെങ്കിൽ തെളിയിക്കാൻ കേരളത്തിലെ മന്ത്രിമാരെ വെല്ലുവിളിക്കുന്നു.മോദിയെ കുറ്റപ്പെടുത്തി സ്വന്തം കഴിവ് കേട് മറക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.