Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്വത്തു വിവരം സമർപ്പിച്ചില്ലെങ്കിൽ പ്രമോഷനും സ്ഥലം മാറ്റവുമില്ല: ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്

സ്വത്തു വിവരം സമർപ്പിച്ചില്ലെങ്കിൽ പ്രമോഷനും സ്ഥലം മാറ്റവുമില്ല: ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിലാണ് മുന്നറിയിപ്പ്. ഇനിയും സ്വത്ത് വിവരം സമർപ്പിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും ഉത്തരവിലുണ്ട്.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയിൽ സ്വത്ത് വിവരം സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 15 ആയിരുന്നു കഴിഞ്ഞ വർഷത്തെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാർക് സോഫ്റ്റ്‌വെയറിൽ സമർപ്പിച്ചിട്ടില്ല. ഇതിലാണ് സംസ്ഥാന സർക്കാർ നടപടിയിലേക്ക് നീങ്ങുന്നത്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വത്ത് വിവരം സമർപ്പിക്കാത്തത് ഗുരുതര കൃത്യവിലോപമായാണ് സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് ശിക്ഷണ നടപടിയിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ശിക്ഷണ നടപടികൾക്ക് വേണ്ട ഭേദഗതികൾ ജീവനക്കാരുടെ ചട്ടത്തിൽ പിന്നീട് വരുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments