തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. കരിങ്കൊടി പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഓരോ തവണയും റൂട്ട് മാറ്റിയാണ് പൊലീസ് ഗവർണറുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
ഗവർണർ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും :എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത
RELATED ARTICLES



