കോഴിക്കോട്: മുസ്ലിം ലീഗ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ലീഗിൽ ശുദ്ധികലശം വേണം. ലീഗ് കാട്ടു കള്ളൻമാരുടെയും അധോലോക നായകരുടേയും കൈയിലായി. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ചർച്ചകൾ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് ചോർത്തുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് പേടിയാണ്. എന്നാൽ ആർഎസ്എസുമായി ചർച്ച നടത്തിയ എംഎൽഎ കുഞ്ഞാലിക്കുട്ടിയല്ല. അത് മറ്റൊരു എംഎൽഎയാണ്. ചർച്ച നടത്തിയെന്നത് സത്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ലീഗിനെ ഇടതുപക്ഷ ആലയിൽ കെട്ടലാണ് ചർച്ചയുടെ ലക്ഷ്യം. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യും. അതാണ് ആർഎസ്എസിന്റെ താൽപര്യം. ചർച്ചയുടെ പ്രഭവസ്ഥാനം ആർഎസ്എസ് കേന്ദ്രമാണ്. വ്യക്തമാക്കി മുസ്ലിം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒരു ഗ്രൂപ്പിൽ ചേർന്നെന്നും കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലികുട്ടി എന്നാണ് സരിത കേസ് അന്വേഷണ കമ്മീഷൻ 116 പേജിൽ പറയുന്നത്. ഈ റിപ്പോർട്ട് സഭയിൽ വെച്ചതാണ്. എല്ലാവരേയും കുടുക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. ഇന്നലെ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ മുനീർ ജയിക്കുമായിരുന്നു. സാദിഖ് അലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണെന്നും ഹംസ ആരോപിച്ചു.
മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയത് താനല്ല. ഇക്കാര്യം കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിക്കും. ഇ.ഡി ഹൈദരലി തങ്ങളെ ചോദ്യം ചെയ്തു എന്ന് പറഞ്ഞു. ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കി. ഇതോടെ ഇ.ഡി. കുരുമുളക് വള്ളി പൊട്ടിക്കാനാണ് വന്നതെന്ന് പറഞ്ഞു. ചന്ദ്രിക കേസിൽ ഹൈദരലി തങ്ങൾ നിരപരാധിയാണ്. ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി കരുവാക്കി. തങ്ങൾ നിരപരാധിയെന്ന് ഇഡിക്കും അറിയാമായിരുന്നുവെന്നും ഹംസ പറഞ്ഞു.