Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടുപ്പിച്ച് അറബ് രാജ്യങ്ങൾ, ബൈഡനുമായി ചർച്ചയില്ല; നിർണായക സന്ദർശനത്തിന് അമേരിക്കൽ പ്രസിഡന്റ് ഇസ്രയേലിലേക്ക്

കടുപ്പിച്ച് അറബ് രാജ്യങ്ങൾ, ബൈഡനുമായി ചർച്ചയില്ല; നിർണായക സന്ദർശനത്തിന് അമേരിക്കൽ പ്രസിഡന്റ് ഇസ്രയേലിലേക്ക്

സ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അല്പസമയത്തിനകം ഇസ്രയേലിൽ എത്തും. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.

പലസ്തീനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ച് അറബ് രാജ്യങ്ങൾ. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കൊടുവിലും വെടിനിർത്തലിന് തയാറാവാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് പ്രകോപനം കൂട്ടുന്നതാണെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. 

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ഇത് തടയാൻ ഇടപെടലുണ്ടാവാത്തതിലും രോഷം ശക്തമാണ്. അമേരിക്ക ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളിലെല്ലാം 
നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും, മരുന്നും സഹായങ്ങളുമെത്തിക്കാനുള്ള പാത തുറക്കാനുമായിരുന്നു സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്. ഇതിനായി സൗദി വെടിനിർത്തലുമാവശ്യപ്പെട്ടിരുന്നു. സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments