Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാരിന്‍റെ അപേക്ഷയിൽ വിധി ഇന്ന്

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാരിന്‍റെ അപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാരിന്‍റെ അപേക്ഷയിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറയുക. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും.

നിയമ വിദ്യാർഥിയായ ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൾ ഇസ്‍ലാമിന് വധശിക്ഷ വിധിക്കുന്നത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചാൽ മാത്രമേ തുടർനടപടിയിലേക്ക് കടക്കാൻ കഴിയുകയൊള്ളു. ഇതിനായുള്ള സർക്കാറിൻ്റെ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നാണ് സർക്കാറിൻ്റെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments