Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബി.ജെ.പി നേതാക്കളുടെ കോലത്ത് തറവാട് സന്ദർശനം : സൗഹൃദപരം മാത്രമെന്ന് ജോസ് കോലത്ത്

ബി.ജെ.പി നേതാക്കളുടെ കോലത്ത് തറവാട് സന്ദർശനം : സൗഹൃദപരം മാത്രമെന്ന് ജോസ് കോലത്ത്

കോഴഞ്ചേരി : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കോലത്ത് തറവാട്ടിലേക്കുള്ള സന്ദർശനം സൗഹൃദപരം മാത്രമാണെന്ന് ജോസ് കോലത്ത് പറഞ്ഞു. സുരേന്ദ്രനോടൊപ്പം
മറ്റ്‌ നേതാക്കളായ
ഷാജി ആർ. നായർ (ബി.ജെ.പി. സംസ്ഥാന കിസാൻ മോർച്ച പ്രസിഡന്റ്), അഡ്വ. വി. സൂരജ് (ബി.ജെ.പി. ജില്ലാ പ്രസിഡന്റ്), പ്രദീപ് അയിരൂർ (ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി), വിക്ടർ തോമസ്, മോഹൻ നായർ, അഡ്വ. ബാലകൃഷ്ണൻ, സുരേഷ് നന്ദനം, ഷാജി പള്ളിപ്പീടിക, തുടങ്ങി നിരവധി ബി.ജെ.പി. പ്രവർത്തകരും സന്നിഹിതരായിരുന്നു.

സുരേന്ദ്രനെയും സംഘത്തെയും ജോസ് കോലത്ത്, ജോജി കോലത്ത്, ജീവൻ കോലത്ത് എന്നിവർ ചേർന്ന് സ്വീകരിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.

പ്രവാസി കോൺക്ലേവ് ട്രസ്റ്റ്, വേൾഡ് മലയാളി കൌൺസിൽ തുടങ്ങി വിവിധ ആഗോള സംഘടനകളിൽ ചുമതലകൾ വഹിച്ചിട്ടുള്ള ജോസ് കോലത്ത്, പ്രവാസി സമൂഹം നേരിടുന്ന വിഷയങ്ങൾ കെ. സുരേന്ദ്രനുമായി ചർച്ച ചെയ്തു. ഗൾഫിൽ നിന്ന് വരുന്ന പ്രവാസികൾ കൊടുക്കേണ്ടി വരുന്ന ഉയർന്ന യാത്രാനിരക്കും അതിനു പരിഹാരമായി കുറഞ്ഞ നിരക്കിൽ കപ്പൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളും ചർച്ചയിൽ വന്നു.
ജന്മഭൂമി പത്രത്തിന്റെ പ്രവർത്തനങ്ങൾക്കും പ്രചാരണങ്ങൾക്കും ആശംസകൾ അറിയിച്ച, വായന ഏറെ ഇഷ്ടപ്പെടുന്ന
ജോസ് കോലത്ത്, ദീർഘ കാലമായി കേസരി, ചിതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരനുമാണ്.

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കബറടക്ക ശുശ്രൂഷാ വേളയിൽ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് വന്ന്‌ ബി.ജെ.പി നേതാവും മുൻ മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന്റെ പേരിലുള്ള റീത്ത്‌ സമർപ്പിച്ച് അനുശോചന സന്ദേശം വായിച്ചത് ജോസ് കോലത്ത് ആയിരുന്നു. ഏതാണ്ട് ഒരു ദശാബ്ദത്തിനു മുൻപ് ആറന്മുള ബാലാശ്രമത്തിൽ വച്ച് കുമ്മനം രാജശേഖരനുമായി തുടങ്ങി വച്ച ആ സ്നേഹബന്ധമാണ് പിൽക്കാലത്ത് ജോസ് കോലത്തിനെ ബി.ജെ.പി., ആർ.എസ്.എസ് പ്രവർത്തകരുടെ ഒരു വലിയ സൗഹൃദ വലയത്തിനു ഉടമയാക്കിയത്.

കണ്ണൂരിന് വടക്കുള്ള കോലത്ത് നാട്ടിൽ നിന്ന് കോഴഞ്ചേരിയിൽ വന്ന്‌ താമസമുറപ്പിച്ച കോലത്ത് കുടുംബത്തിലെ പൂർവികർക്ക് പന്തളം രാജകൊട്ടാരത്തിൽ നിന്ന് പ്രത്യേക പദവിയും (അടുത്തൂൺ) ലഭിച്ചുകൊണ്ടിരുന്നതിനെപ്പറ്റി കോലത്ത് കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് സുരേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ശബരിമലയിലേക്കുള്ള പരമ്പരാഗത തിരുവാഭരണ പാത കടന്ന്‌ പോകുന്നതും ഈ കുടുംബത്തോട് ചേർന്നുള്ള കുന്നിൻ ചരിവിലെ കോലത്ത് പാറ എന്ന് പഴമക്കാർ വിളിച്ചിരുന്ന സ്ഥലത്തു കൂടിയാണ്.

കോലത്ത് വീട്ടിലും പരിസരത്തും തിങ്ങിനിറഞ്ഞു നിന്ന ബി.ജെ.പി. പ്രവർത്തകരോടും സുഹൃത്തുക്കളോടും സ്വീകരണത്തിനും സ്നേഹത്തിനും തൊഴുകൈകളോടെ നന്ദി രേഖപ്പെടുത്തിയാണ് കെ. സുരേന്ദ്രൻ മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com