Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോ. സി.വി. ആനന്ദ ബോസുമായുള്ള കൂടിക്കാഴ്ച അമൂല്യമെന്നു ജോസ് കോലത്ത് കോഴഞ്ചേരി

ഡോ. സി.വി. ആനന്ദ ബോസുമായുള്ള കൂടിക്കാഴ്ച അമൂല്യമെന്നു ജോസ് കോലത്ത് കോഴഞ്ചേരി

വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ഐഎഎസ്സുമായി വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രവാസികാര്യ വകുപ്പ് ചെയർമാനും ലോക കേരളാ സഭ അംഗവുമായിരുന്ന ജോസ് കോലത്ത് കോഴഞ്ചേരി കൂടിക്കാഴ്ച നടത്തി.

Man of Ideas എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും Inspired Civil Servant എന്ന് മുൻ പ്രധാനന്ത്രി ഡോ. മൻ മോഹൻ സിംഗും വിശേഷിപ്പിച്ച ലോകപ്രശസ്ത എഴുത്തുകാരനും വാഗ്മിയും പ്രചോദക പ്രഭാഷകനുമായ ആനന്ദ ബോസ് പ്രശസ്തമായ അനേകം പുസ്തകങ്ങളുടെ രചയിതാവും നൂറു കണക്കിന് പ്രസിദ്ധീകരണങ്ങളിൽ ചിന്താത്മകമായ ലേഖനങ്ങൾ എഴുതിയിട്ടുള്ള വ്യക്തിയുമാണ്.

ആഗോള പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ രചനകളിലൊന്നായ
Silence Sounds Good എന്ന ബുക്ക് സി.വി. ആനന്ദ ബോസ്
സ്വന്തം കൈയൊപ്പോടുകൂടി ജോസ് കോലത്തിനു സമ്മാനിച്ചു. അറിവിന്റെ ഭണ്ഡാരവും വിനയത്തിന്റെ പര്യായവും, കേരളത്തിന്റെ അഭിമാനവുമായ ഡോ സി.വി. ആനന്ദ ബോസുമായുള്ള കൂടിക്കാഴ്ച്ച ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നു ജോസ് കോലത്ത് പറഞ്ഞു.

മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി യുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ജോസ് കോലത്ത് ബിജെപി യിലേക്ക് എന്ന് അഭ്യുഹങ്ങളുണ്ട്.
ആഗോള പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ ലോക കേരള സഭയിലും, നോർക്ക വഴിയും, എൻആർഐ കമ്മീഷൻ മുഖേനയും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ദീർഘ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോസ് കോലത്ത് National Council for Communal Harmony (NCCH) ഗ്ലോബൽ ഫോറം ചെയർമാനും ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments