Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'പിണറായി സർക്കാർ സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെ, കേന്ദ്രവും കേരളവും പകൽ ഗുസ്തി രാത്രി ദോസ്തി':...

‘പിണറായി സർക്കാർ സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെ, കേന്ദ്രവും കേരളവും പകൽ ഗുസ്തി രാത്രി ദോസ്തി’: കെ മുരളീധരൻ

കൊച്ചി: സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോൾ പിണറായി സർക്കാരെന്ന് വടകര എംപി കെ മുരളീധരൻ. കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പകൽ സമയത്ത് ഗുസ്തിയും രാത്രിയിൽ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം. സി എം രവീന്ദ്രനെ പോലും ഇ ഡിയ്ക്ക് ചോദ്യം ചെയ്യാൻ സാധിക്കാത്തത് കേരളവും കേന്ദ്രവും തമ്മിലുള്ള അന്തർധാരയുടെ തെളിവാണ്. സ്വപ്ന സുരേഷിനും എം ശിവശങ്കറിലും മാത്രമായി ചുറ്റിക്കറങ്ങുകയാണ് ഇ ഡി. സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുമോയെന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നിയമസഭയിൽ നടന്ന ചർച്ചകൾ പ്രമേയമാക്കിയാണ് കെ മുരളീധരൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. അടിയന്തിര പ്രമേയത്തിന് അനുമതി തേടി മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത് ഇഡി റിമാന്റ് റിപ്പോർട്ട് ആയുധമാക്കിയാണ്. മന്ത്രിമാർ അടക്കം എഴുന്നേറ്റാണ് മുഖ്യമന്ത്രിക്ക് നിയമസഭയിൽ പ്രതിരോധം തീർത്തത്. കോൺഗ്രസ് ദേശീയ നേതൃത്വം വിമർശിക്കുന്ന ഇഡിയാണ് സംസ്ഥാനത്തെ നേതാക്കൾക്ക് വേദവാക്യമെന്നായിരുന്നു ഭരണപക്ഷത്തിൻറെ പ്രധാന പ്രതിരോധം. മൂന്ന് കൊല്ലം എവിടെയോ പോയ ഇഡി ഇപ്പോൾ പാൽക്കുപ്പിയുമായി വന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇഡിയെ വിശ്വാസമില്ലെന്നും മറുപടി നൽകി.

ഇന്നലത്തെ പോലെ ഇന്നും പലവട്ടം ഭരണ – പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽ നിന്നെഴുന്നേറ്റ് പോർമുഖം തുറന്നു. മുഖ്യമന്ത്രിയെ തന്നെ നിരന്തരം പ്രതിപക്ഷം ലക്ഷ്യമിടുമ്പോൾ, തിരിച്ചടിക്കാൻ ഏതറ്റം വരെയും മന്ത്രിമാരടക്കം നീങ്ങുമെന്നതിന്റെ വ്യക്തമായ തെളിവായി സഭയിലെ രണ്ടാം ദിനത്തിലെ കാഴ്ചകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments