തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പി. കേരളത്തിലും സിപിഐഎം കോൺഗ്രസ് ബാന്ധവം വരണം. മേഘാലയയിലും നാഗാലാൻ്റിലും ക്രൈസ്തവർ ബി ജെ പി ക്കൊപ്പമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ആലുവയിൽ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നു.പ്രവർത്തകർ മധുരം വിതരണം ചെയ്തു.
ഇതിനിടെ പാചക വാതക വില വർധനവിനെ കെ സുരേന്ദ്രൻ ന്യായീകരിച്ചു.കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.