Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതെരഞ്ഞെടുപ്പ് കോഴക്കേസ്:കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ

തെരഞ്ഞെടുപ്പ് കോഴക്കേസ്:കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസ് എടുത്തതിനെതിരെ നൽകിയ വിടുതൽ ഹരജി പരിഗണിക്കുമ്പോഴാണ് സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദേശം നൽകിയത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിടുതൽ ഹരജി നൽകിയിട്ടുണ്ടെന്നും അത് പരിഗണിക്കാൻ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നു.കോടതി ഉത്തരവോടെ കേസിന്‍റെ തുടർനടപടികളിലേക്കു കടക്കും. കോടതിയിൽ ഹാജരായ ശേഷം ജാമ്യമെടുത്തു പ്രതികൾക്കു തുടർനടപടികൾ സ്വീകരിക്കാമെന്നു കോടതി സൂചിപ്പിച്ചിരുന്നു.

സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ., 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com