Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം.

പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതിൽ സർക്കാർ  ജീവനക്കാർക്ക് പ്രതിഷേധം ഉണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments