Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോലത്ത് കുടുംബയോഗം അഭിവന്ദ്യ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്തു: ആശംസകൾ അറിയിച്ച് കവടിയാർ കൊട്ടാരം

കോലത്ത് കുടുംബയോഗം അഭിവന്ദ്യ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്തു: ആശംസകൾ അറിയിച്ച് കവടിയാർ കൊട്ടാരം

കോഴഞ്ചേരി: കോലത്ത് കുടുംബത്തിന്റെ നൂറ്റി ഇരുപത്തൊൻപതാമത്‌ വാർഷിക കുടുംബയോഗം
മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർനബാസ്‌ ഉദ്‌ഘാടനം ചെയ്തു. ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന കോലത്ത് കുടുംബത്തിന്റെ പതിനാറ് ശാഖകളിൽ നിന്നുള്ള മുന്നൂറിലധികം കുടുംബാംഗങ്ങൾ പങ്കെടുത്തു. കോഴഞ്ചേരി കോലത്ത് തായ് വീട് കുടുംബയോഗത്തിനു ആതിഥേയത്വം വഹിച്ചു.

കോലത്ത് കുടുംബയോഗം മാനേജിങ് കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റുമായ ജോർജ് മാമ്മൻ കൊണ്ടൂർ, കുടുംബയോഗം പ്രസിഡന്റ് പ്രൊഫ ഐസക് എബ്രഹാം, വൈസ് പ്രസിഡന്റുമാരായ ജോർജ് വി. ചെറി, പി.എസ് . വർഗീസ് , കുടുംബയോഗം സെക്രട്ടറി എബ്രഹാം വർഗീസ് , തോമസ് സി. എബ്രഹാം, ട്രഷറാർ ടി.എം. ഫിലിപ്പ്, ജിജി ഈപ്പൻ, ബിജു തോമസ് ഫിലിപ്പ് (വിഴലിൽ), പ്രൊഫ. സി. ജോൺ തോമസ്, ജോജി കോലത്ത്
എന്നിവർ ചേർന്നു തിരുമേനിയെ സ്വീകരിക്കുകയും തുടർന്ന് കുടുംബാംഗവും കോഴഞ്ചേരി പഞ്ചായത്തു അംഗവുമായ സാലി ഫിലിപ്പിന്റെ നേതൃത്വത്തിൽ പരമ്പരാഗത ശൈലിയിൽ ചട്ടയും മുണ്ടും ചെവിയിൽ വാളികയും ധരിച്ച കോലത്ത് കുടുംബത്തിലെ സ്ത്രീകൾ, ജോ കോലത്ത് രചിച്ച “കോലത്ത് ശാഖകളെ, ചേലൊത്ത ശിഖരങ്ങളേ” എന്ന കുടുംബ ഗാനം ആലപിച്ചു തിരുമേനിയെ വേദിയിലേക്ക് ആനയിക്കുകയും ചെയ്തു.

അഭിവന്ദ്യ ബർനബാസ്‌ തിരുമേനിയുടെ സാന്നിധ്യം ഈ ഹാളിൽ വലിയ പ്രകാശവും ഉന്മേഷവും പരത്തിയിരിക്കുന്നുവെന്നു കുടുംബയോഗം മാനേജിങ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ എൻആർഐ ചെയർമാനുമായ
ജോസ് കോലത്ത് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. സർവ്വ ജനവും എഴുന്നേറ്റു നിന്ന് വൻ കരഘോഷത്തോടെ തിരുമേനിയെ ആദരിച്ചു.

കോലത്ത് കുടുംബത്തിന്റെ ഐക്യവും ദൈവകൃപയും മാതൃകയാണെന്ന് മുഖ്യ സന്ദേശത്തിൽ പറഞ്ഞ തിരുമേനി, ബുദ്ധിമുട്ടനുഭവിക്കുന്നവരെയും സമൂഹത്തിൽ ഒറ്റപ്പെട്ട്‌ പോയവരെയും ചേർത്ത് പിടിക്കുമ്പോഴാണ് ദൈവ സ്നേഹം നമ്മിൽ കൂടെ വ്യാപരിക്കുന്നതു എന്ന് പറഞ്ഞു.

തിരുവിതാംകൂർ രാജകൊട്ടാരത്തിൽ നിന്നും പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ അർത്ഥഗംഭീരമായ സന്ദേശം കുടുംബയോഗത്തിനു ഊർജം പകർന്നു. തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കോലത്ത് നാട്ടിൽ നിന്നും കോഴഞ്ചേരി ദേശത്തേക്കു വന്നു പാർത്ത കോലത്ത് കുടുംബത്തിലെ പൂർവികർ തിരുവിതാംകൂർ രാജവംശമായും, കോലത്തിരി രാജവംശവുമായി നല്ല ബന്ധം പുലർത്തിയിരുന്നു. പന്തളം രാജകൊട്ടാരത്തിൽ നിന്ന് അടുത്തൂണും പ്രത്യേക പദവികളും കോലത്ത് കുടുംബത്തിന് ലഭിച്ചിരുന്നതായി ചരിത്ര രേഖകളിൽ പറയുന്നുണ്ട്. ഭവന നിർമാണ സഹായം, വൈദ്യ സഹായം തുടങ്ങി പല ജീവകാരുണ്യ രംഗങ്ങളിൽ കോലത്ത് കുടുംബം സജീവമാണ്.


കുടുംബയോഗം പ്രസിഡന്റ് പ്രൊഫ. ഐസക് എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന്, കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം തോമസ്, കുടുംബത്തിലെ വൈദികരായ റവ. സ്റ്റീഫൻ മാത്യു, റവ. ടി.വി. ജോർജ്, എബ്രഹാം മാത്യു ,ജോസ് കോലത്ത്, പി. എസ്. വറുഗീസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എബ്രഹാം വർഗീസ് റിപ്പോർട്ടും ട്രഷറാർ ടി.എം. ഫിലിപ്പ് കണക്കും അവതരിപ്പിച്ചു.

കോലത്ത് തായ് വീട്ടിൽനിന്നുള്ള പരേതരായ റവ. ജെ. തോമസ്, റവ. കെ.സി. മാത്യു എന്നിവർ മുതൽ ഏറ്റവും ഒടുവിൽ പട്ടത്വം സ്വീകരിച്ച റവ. ജെസ്വിൻ കോലത്ത് (അമേരിക്ക) ഉൾപ്പെടെ മാർത്തോമ്മാ സഭയിലെ പ്രഗത്ഭരായ പതിനാറു വൈദികർക്കും അനേകം സുവിശേഷകർക്കും ജന്മം നൽകിയ കുടുംബമാണ് കോലത്ത് കുടുംബം.
കോലത്ത് തായ് വീട്, കോയിക്കമണ്ണിൽ, കിടങ്ങാലിൽ , തോളൂർ, പാലാംകുഴിയിൽ, കവണെടത്തു, ഇഞ്ചിക്കാലയിൽ, മുട്ടിത്തോടത്തിൽ, തെങ്ങുംതോട്ടത്തിൽ, കല്ലുവെട്ടാംകുഴിയിൽ, കണമൂട്ടിൽ, മുളങ്കുഴിയിൽ, കോലത്ത് പീടികയിൽ, മുല്ലശ്ശേരിമണ്ണിൽ, തോളൂരുഃഴത്തിൽ, വീഴലിൽ (നിരണം) എന്നിങ്ങനെ
പതിനാറ് ശാഖകളിൽ നിന്ന് രണ്ടായിരത്തോളം അംഗങ്ങളാണ് കോലത്ത് കുടുംബത്തിലുള്ളത്.

80 വയസ്സ് പൂർത്തിയാക്കിയ നാല്പതോളം കുടുംബാംഗങ്ങളെ
യും, കൂടാതെ വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയവരെയും, വേദ പുസ്തകം, പൊന്നാട, കുട എന്നിവ നൽകി, ആദരിച്ചു. കുടുംബാംഗങ്ങളുടെ
വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

വിവിധ രംഗങ്ങളിൽ ശോഭിച്ചിട്ടുള്ള താഴെപ്പറയുന്ന കുടുംബാംഗങ്ങളെ
കുടുംബയോഗത്തിൽ ആദരിച്ചു.

  1. ജോർജ് മാമ്മൻ കൊണ്ടൂർ (Vice President, Kerala State Cooperative Housing Federation),
  2. നീതു എം. മാമ്മൻ (Mar Thoma Sabha Council Member)
  3. മിനി ജോസ്‌ (Niranam, Kadapra Grama Panchayat Vice President)
  4. ലീന എം. ജോസഫ് (Rank holder in Degree course).
  5. ജെഫിൻ എം. വര്ഗീസ് (Rank holder in M.A. Economics)
  6. ജോസ് കോലത്ത് (Recipient of Global Indian, Best Samaritan Award of 2023 from U.S.A).

അമേരിക്കയിൽ നിന്ന് ജോർജ് സൈമൺ കോലത്ത്, ടോം ജോർജ് കോലത്ത്, ലണ്ടനിൽ നിന്ന് സോണി കോലത്ത്, സുദീപ് കോലത്ത് , ഖത്തറിൽ നിന്ന് ജീവൻ കോലത്ത്, ആസ്‌ട്രേലിയയിൽ നിന്ന് യേശുദാസ് കോലത്ത് , ശാന്തമ്മ എബ്രഹാം
തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം കുടുംബാംഗങ്ങൾ അയച്ചുതന്ന ആശംസാ സന്ദേശങ്ങൾ കുടുംബയോഗം ജോയിന്റ് സെക്രട്ടറി ജോൺ തോമസ് വായിച്ചു.

പ്രാർത്ഥനയും ആശിർവാദവും കഴിഞ്ഞു കുടുംബാംഗങ്ങൾ ഒരുമിച്ചു പരമ്പരാഗത രീതിയിലുള്ള നാടൻ സദ്യക്ക് ശേഷം കുടുംബസംഗമം സമാപിച്ചു. വളരെ കൃത്യ നിഷ്ഠയോടും, ഭംഗിയായും കുടുംബയോഗം നടത്തിയ കോഴഞ്ചേരി കോലത്ത് തായ് വീടിനോടു കുടുംബയോഗം പ്രസിഡന്റും, ട്രഷറാറും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments