തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകര്‍ ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാംഭാഗം ഇന്ന് പുറത്ത് വിട്ടു.ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസി അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ഇന്നത്തെ എപ്പിസോഡിലും ആവര്‍ത്തിച്ചു.
മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു.ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത്1243 പേര് മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ഭീഷണിയാണെന്ന് വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞുകെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത് ഒരു വിഭാഗം ജീവനക്കാരാണെന്ന ആരോപണത്തെ യൂണിയനുകള്‍ അപ്പാടെ തള്ളുന്നു. ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രവര്‍ത്തനമെന്നും മാനേജ്മെന്‍റ് താത്പര്യങ്ങള്‍ ഏകപക്ഷീയമായി നടത്താനുളള നീക്കങ്ങളെയാണ് എതിര്‍ത്തതെന്നും നേതാക്കള്‍ പറയുന്നു.
കെഎസ്ആര്‍ടിസിയില്‍ ഒരു സമാന്തരപ്രവര്‍ത്തനവും നടക്കുന്നില്ല.ബിജു പ്രഭാകര്‍ മാറുന്നത് ഗുണംചെയ്യുമെന്ന് അഭിപ്രായമില്ലെന്ന് സിഐടിയു വ്യക്തമാക്കുന്നു. എന്നാല്‍ യൂണിയന്‍ അംഗങ്ങളില്‍നിന്ന് മാസവരിസംഖ്യ പിരിക്കുന്നതിനെ സിഎംഡി എതിര്‍ക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഐഎന്‍ടിയുസി ഉള്‍പ്പടെ കുറ്റപ്പെടുത്തിഅവധിയില്‍ പോകാനുള്ള സിഎംഡിയുടെ നീക്കം ഒഴിവാക്കാനുള്ള തീവ്രശ്രമം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു. അതേസമയം ധനവകുപ്പിനെതിരെയുള്ള നിരന്തര വിമര്‍ശനത്തില്‍ അതൃപ്തിയുമുണ്ട്.